video
play-sharp-fill

കരുതലോടെ കരയോഗം: തിരുനക്കര എൻ.എസ്.എസ് കരയോഗം 25 കുടുംബങ്ങൾക്ക് സഹായം നൽകി

കരുതലോടെ കരയോഗം: തിരുനക്കര എൻ.എസ്.എസ് കരയോഗം 25 കുടുംബങ്ങൾക്ക് സഹായം നൽകി

Spread the love

സ്വന്തം ലേഖകൻ

തിരുനക്കര: 685 ആം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കരുതലോടെ കരയോഗം പദ്ധതി നടപ്പാക്കി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിർദേശാനുസരണം കൊവിഡ് സഹായപദ്ധതികളുടെ ഭാഗമായി വിവിധ കരയോഗങ്ങളിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് തിരുനക്കരയിലും പദ്ധതി നടപ്പാക്കിയത്.

കരയോഗത്തിലെ അംഗങ്ങളായ 25 കുടുംബങ്ങൾക്ക് പദ്ധതിയുടെ ഭാഗമായി സഹായം വിതരണം ചെയ്തു. പദ്ധതി കരയോഗം വൈസ് പ്രസിഡന്റ് കെ. നാരായണ പിള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഞ്ച് കുടുംബങ്ങൾക്ക് സഹായ ധനം നൽകി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പദ്ധതി നടപ്പാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group