video
play-sharp-fill

പാചക കുലപതി നൗഷാദിന് വിട; നൗഷാദിന്റെ മരണം സ്ഥിരീകരിച്ച് അധികൃതർ; വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭയ്ക്ക് അന്ത്യാഞ്ജലി

പാചക കുലപതി നൗഷാദിന് വിട; നൗഷാദിന്റെ മരണം സ്ഥിരീകരിച്ച് അധികൃതർ; വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭയ്ക്ക് അന്ത്യാഞ്ജലി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൈവച്ച മേഖലകളിലെല്ലാം കഴിവ് തെളിയിച്ച പ്രതിഭയായ നൗഷാദിന് വിട. ഒരു ദിവസം നീണ്ടു നിന്ന വ്യാജ വാർത്തകൾക്കു ശേഷം നൗഷാദ് വിടവാങ്ങി.

പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദാണ് (55) നിര്യാതനായത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ്.
വിദേശത്തടക്കഗം പ്രസിദ്ധമായിരുന്നു നൗഷാദ് കേറ്ററിംഗ്.

ടെലിവിഷൻ പാചകപരിപാടികളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം.