Spread the love

മരിച്ചുപോയ സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാൻ ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക് അധികൃതർ നിർബന്ധിച്ചതിനെത്തുടർന്ന്, സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി വയോധികന്റെ വേറിട്ട പ്രതിഷേധം. ഒഡീഷയിലെ കേയോഞ്ജർ ജില്ലയിലെ പട്ടാന ബ്ലോക്കിലുള്ള ഒഡീഷ ഗ്രാമ ബാങ്ക്  ശാഖയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.

video
play-sharp-fill

​ദയാനാലി സ്വദേശിയായ ജീതു മുണ്ട (50) എന്ന ആദിവാസി യുവാവാണ് ഈ കടുംകൈ ചെയ്തത്. ജീതുവിന്റെ സഹോദരി കൽറ മുണ്ട (56) കഴിഞ്ഞ ജനുവരി 26-ന് മരണപ്പെട്ടിരുന്നു. ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്ന ഏകദേശം 20,000 രൂപ പിൻവലിക്കാനാണ് ജീതു ബാങ്കിനെ സമീപിച്ചത്. സഹോദരി മരിച്ച വിവരം അറിയിച്ചിട്ടും, പണം ലഭിക്കണമെങ്കിൽ അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകണമെന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതർ.

​നിരക്ഷരനായ ജീതുവിന് നിയമപരമായ പിന്തുടർച്ചാവകാശ രേഖകളെക്കുറിച്ചോ മറ്റോ അറിവുണ്ടായിരുന്നില്ല. പലതവണ ബാങ്കിൽ കയറിയിറങ്ങിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് അദ്ദേഹം ഈ സാഹസത്തിന് മുതിർന്നത്. സഹോദരിയെ അടക്കം ചെയ്ത സ്ഥലത്തുനിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കുഴിച്ചെടുത്ത് ചാക്കിലാക്കി അദ്ദേഹം ബാങ്കിലെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​സംഭവം വലിയ വാർത്തയായതോടെ പോലീസ് ഇടപെടുകയും ജീതുവിന് പണം ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.