
ലണ്ടൻ: ഡ്രൈവിംഗ് ലൈസൻസില്ലാതെ മലയാളി യുവതി ഓടിച്ച കാറിടിച്ച് യുകെ സ്വദേശിനിക്ക് ദാരുണാന്ത്യം. ഇംഗ്ളണ്ടിലെ ഗ്ലൗസസ്റ്ററിലാണ് സംഭവം നടന്നത്.
വാഹനമോടിച്ച തിരുവനന്തപുരം സ്വദേശിനിയായ യുവതിക്കും പരിക്കേറ്റു. ഗ്ലൗസസ്റ്ററിലെ കെയർ ഹോം ജീവനക്കാരിയാണ് അപകടമുണ്ടാക്കിയ യുവതി. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി ഓടിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവർക്ക് യുകെ ലൈസൻസ് ഇല്ലായിരുന്നു. സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിക്കേറ്റ് ചികിത്സയിലായതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികള്‍ വൈകുന്നതെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







