Spread the love

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ ചരട് വലികള്‍ സജീവം.

video
play-sharp-fill

നിയമസഭ കക്ഷി യോഗം നാളെ ചേരും.
എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും ഉടന്‍ കേരളത്തിലെത്തും.

എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിക്കും. അതേസമയം, ഹൈക്കമാന്‍ഡിന്‍റെയും എംഎല്‍എമാരുടെയും പിന്തുണ നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് കെ സി വേണുഗോപാല്‍, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ ഗാന്ധിയുടെ എഫ്ബി പോസ്റ്റിന് താഴെ വന്‍ പ്രചാരണമാണ് കെസി, വിഡി, ആര്‍സി പക്ഷങ്ങള്‍ നടത്തുന്നത്. സംസ്ഥാനമൊട്ടാകെ ഇവരെ പിന്തുണച്ചുള്ള ഫ്ലക്സ് യുദ്ധവും തുടരുകയാണ്.

കേരളത്തിലെ സർക്കാർ രൂപീകരണത്തില്‍ മല്ലികാർജ്ജുൻ ഖർഗെയും രാഹുല്‍ ഗാന്ധിയും ഇന്ന് മുതിർന്ന നേതാക്കളുമായി സംസാരിക്കും. നേതാക്കളുടെ അഭിപ്രായം നേരിട്ട് കേള്‍ക്കാനാണ് ഇരുവരുടെയും തീരുമാനം. ആവശ്യമെങ്കില്‍ മുസ്ലിം ലീഗിനോട് രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കും.

അതേസമയം, കെസി വേണുഗോപാലിൻ്റെ പേരും എഐസിസി നിരീക്ഷകർ എംഎല്‍എമാരോട് ചർച്ച ചെയ്യും. സംഖ്യ നോക്കാതെ സമവായം ഉണ്ടാക്കണമെന്ന് മൂന്ന് എംപിമാരെങ്കിലും അറിയിക്കും.

അതേസമയം, രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലുണ്ട്. എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ ഡൽഹി യാത്ര. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും.