
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം. കേസ് അട്ടിമറിക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുവെന്നും അന്വേഷണത്തിൽ വ്യക്തതയില്ലെന്നും നിതിന്റെ സഹോദരി ഭർത്താവ് അശോക് കുമാർ ആരോപിച്ചു.
പ്രിൻസിപ്പലിന്റെ മുറിയിൽ നിതിനെ ചോദ്യം ചെയ്തതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പറയുന്നു. കോളേജിന്റെ കൈവശമുള്ള ദൃശ്യങ്ങൾ എങ്ങനെ ചോർന്നുവെന്നത് അന്വേഷിക്കണമെന്നും പ്രതിയായ അധ്യാപകൻ ഡോ. റാമിനെ സഹായിക്കാനാണ് ദൃശ്യങ്ങൾ ചോർത്തിയതെന്ന ആരോപണം ഉയർന്നു.
സംഭവത്തിന് മുമ്പ് സന്തോഷവാനായിരുന്ന നിതിൻ, പ്രിൻസിപ്പൽ മുറിയിലെ സംഭവത്തിന് ശേഷമാണ് മാനസികമായി തളർന്നതെന്ന് ബന്ധുക്കൾ പറയുന്നു. അവിടെ നടന്നത് ചോദ്യം ചെയ്യൽ അല്ല, മറിച്ച് ‘ടോർച്ചർ’ ആണെന്നും കുടുംബം ആരോപിച്ചു. ലോൺ ആപ്പ് ഭീഷണി ഉണ്ടായിരുന്നെങ്കിൽ അത് രക്ഷിതാക്കളെ അറിയിക്കാത്തതെന്തെന്ന് അശോക് കുമാർ ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


