
കോട്ടയം: മില്ലുകാരുടെ ചതിയിൽപ്പെട്ട് നെഞ്ച് താർന്ന അവസ്ഥയിലാണ് വടക്കൻ കുട്ടനാട്ടിലെ നെൽ കർഷകർ.പൊള്ളുന്ന വെയിലില്‍ വറുത്തെടുക്കുന്ന രീതിയില്‍ ഉണക്കി നല്‍കുന്ന നെല്ലിന് കിഴിവു നല്‍കേണ്ടത് മൂന്നു കിലോ മുതല്‍ 10 കിലോ വരെ . ഇതെന്തു ന്യായമെന്ന് കർഷകർ ചോദിക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ മഴയെത്തുടര്‍ന്നു ഈര്‍പ്പമുണ്ടായിരുന്നപ്പോള്‍ നല്‍കിയ അതേ കിഴിവ് ഇത്തവണയും വേണമെന്ന മില്ലുകാരുടെ പിടിവാശിയില്‍ വലഞ്ഞു കര്‍ഷകര്‍. അപൂര്‍വം ചില പാടശേഖരങ്ങളിലെ കര്‍ഷകര്‍ പ്രതിഷേധിച്ച് രംഗത്തുവന്നുവെങ്കില്‍ ഭൂരിഭാഗം സ്‌ഥലങ്ങളിലും നെല്ല് കയറിപ്പോകട്ടെ എന്ന ചിന്തയില്‍ കര്‍ഷകര്‍ മില്ലുകാര്‍ക്ക് വഴങ്ങുകയാണ്.
ഒരു ക്വിന്ററല്‍ നെല്ല് സംസ്‌കരിച്ചാല്‍ 68 കിലോഗ്രാം നെല്ല് കിട്ടണമെന്നാണു കേന്ദ്രസര്‍ക്കാര്‍ നയം. എന്നാല്‍ കാലാവസ്‌ഥ പ്രത്യേകതയില്‍ 64.5 കിലോഗ്രാമേ കിട്ടുവെന്നാണു മില്ലുടമകള്‍ പറയുന്നത്. 3.5 കിലോ കുറവുണ്ടാകും. ഈ കുറവ് പരിഹരിക്കാനുള്ള തുക സര്‍ക്കാര്‍ വഹിക്കണം. ഈതുക കുടിശിക വരുന്നതിനാല്‍ മില്ലുകള്‍ സര്‍ക്കാരുമായി തര്‍ക്കത്തിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാരും കൃഷിവകുപ്പും സപ്ലൈകോയുമെല്ലാം കൈകാലുപിടിച്ച് മില്ലുടമകളെ പാടത്തു കൊണ്ടുവന്നാലും പ്രശ്‌നം തീരുന്നില്ല. നെല്ലിലെ നനവ് പറഞ്ഞു തൂക്കം കുറയ്‌ക്കാനുള്ള ശ്രമം മില്ലുടമകള്‍ ആരംഭിക്കും. പൊള്ളുന്ന വെയിലില്‍ ഉണക്കി നല്‍കുന്ന നെല്ലിനും 10 കിലോ വരെ കിഴിവു ചോദിക്കുമ്പോള്‍ കര്‍ഷകരുടെ നെഞ്ച് തകരുകയാണ്.
കിഴിവു കൂടുതല്‍ ചോദിച്ചതിന്റെ പേരില്‍ മൂന്നാഴ്‌ചയിലേറെ തടസപ്പെട്ട കുറിച്ചി കക്കുഴി പാടശേഖരത്തിലെ നെല്ലു സംഭരണം പ്രതിഷേധത്തിനൊടുവില്‍ ഇന്നലെതാണു പുനരാരംഭിച്ചത്. തിരുവാര്‍പ്പ് ഒമ്പതിനായിരം പാടശേഖരത്തിന്റെ പല ഭാഗങ്ങളിലും പ്രശ്‌നങ്ങളുണ്ട്. അയ്‌മനം ചീപ്പുങ്കല്‍ അറുനൂറില്‍ പാടശേഖരത്തിലും സമാന പ്രതിസന്ധി ഉടലെടുത്തിരുന്നു. ചെറിയ പാടശേഖരങ്ങളെ അധികൃതരും മില്ലുടമകളും പരിഗണിക്കുന്നില്ലെന്ന പരാതിയുമുണ്ട്. നെല്ലെടുക്കുമോ, നെല്ലെടുക്കുമോ എന്നു ചോദിച്ചു കര്‍ഷകര്‍ മില്ലുടമകളുടെ പുറകെ നടക്കുകയാണ്. ലാറി വരില്ല എടുക്കാന്‍ ബുദ്ധിമുട്ടാണ്.
വള്ളത്തില്‍ എത്തിക്കാമെന്നും ചുമന്ന് ലോറിയില്‍ കയറ്റിതരാമെന്നു പറഞ്ഞാല്‍ നോക്കെട്ട വരാമെന്ന് പറഞ്ഞ് പോകുന്ന മില്ലുടമകളും ഏജന്റും പിന്നെ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു. പാടത്തിനു സമീപം കൂന കൂട്ടിയിട്ടിരിക്കുന്ന നെല്ല് പ്ലാസ്‌റ്റിക് ചാക്കു ഉപയോഗിച്ച് മൂടിയിടുകയാണ്. രാവിലെ ചാക്ക് മാറ്റി വെയില്‍ കൊള്ളിക്കും. വൈകുന്നേരം വീണ്ടും മൂടണം. വേനല്‍ മഴ വൈകുമെന്നതു മാത്രമാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ആശ്വാസമാകുന്ന ഏക ഘടകം.
പതിവു തെറ്റില്ല; കുടിശിഖ വര്‍ധിക്കുന്നു
കോട്ടയം: പുഞ്ചക്കൊയ്‌ത്ത് അവസാന ഘട്ടത്തിലേക്കു കടക്കുമ്പോള്‍ പതിവുപോലെ ഉയര്‍ന്ന് കുടിശിക. കൊയ്‌ത്ത് 80 ശതമാനത്തോളം പൂര്‍ത്തിയായെന്നാണ് കണക്ക്. വലിയ പാടശേഖരങ്ങളിലെ കൊയ്‌ത്ത് പൂര്‍ണമായ അവസ്‌ഥയിലാണ്. ഇനി ചെറിയ പാടശേഖരങ്ങളാണ് അവശേഷിക്കുന്നവയില്‍ ഏറെയും.ഇന്നലെ വരെയുള്ള കണക്കു പ്രകാരം 28.90 കോടി രൂപ സപ്ലൈകോ ജില്ലയിലെ നെല്‍ക്കര്‍ഷകര്‍ക്കു നല്‍കാനുണ്ട്. സീസണില്‍ ഇതുവരെ 75.95 കോടി രൂപ നല്‍കിയിട്ടുണ്ട്. ആകെ 104.85 കോടി രൂപയുടെ നെല്ലാണ് ഇതുവരെ സംഭരിച്ചത്. 12130 കര്‍ഷകരില്‍ നിന്നായി സീസണില്‍ ഇതുവരെ 34813 ടണ്‍ നെല്ലാണ് സംഭരിച്ചത്.



