
തിരുവനന്തപുരം: ഇന്നലെ നിതിന്‍രാജിന്റെ പിതാവ് സിറ്റി പോലീസ് കമ്മീഷണറുമായി കുടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ നിതിന്റെ മരണത്തിന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് ചികിത്സാപിഴവ് ഉണ്ടായതായും പറഞ്ഞിരുന്നു.
കൃത്യസമയത്ത് ചികിത്സ നല്‍കുന്ന കാര്യത്തില്‍ ആശുപത്രിക്ക് വീഴ്ചപറ്റിയെന്നാണ് ആരോപണം. അതിന് പിന്നാലെ നിതിനെ കോളേജിലെ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ വിചാരണ ചെയ്തതിന്റെ മാനസീക സമ്മര്‍ദ്ദവും മകന്റെ മരണത്തിന് കാരണമായിരിക്കാമെന്ന് നിതിന്റെ പിതാവ് പറഞ്ഞു.
പ്രിന്‍സിപ്പലിന്റെ റൂമില്‍ വെച്ച നിതിനെ വിചാരണ നടത്തിയ അദ്ധ്യാപകരെ കൂടി പ്രതി ചേര്‍ക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിതിന്റെ പിതാവിന്റെ മൊഴി ഇന്ന് വീണ്ടും അന്വേഷണസംഘം രേഖപ്പെടുത്തും.നേരത്തേ അമ്മയുടേയും അച്ഛന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് ഇന്ന് വീണ്ടും മൊഴിയെടുക്കുന്നത്.
നിതിന്റെ കുടുംബം ഇന്ന് അഞ്ചരക്കണ്ടി കോളേജില്‍ എത്തും. കോളേജില്‍ ഇന്നലെ ഒമ്പതോളം അദ്ധ്യാപകര്‍ രാജിഭീഷണി മുഴക്കിയിരുന്നു. ഇതോടെ കോളേജിന്റെ നടത്തിപ്പും പരീക്ഷയും അവതാളത്തിലായി.



