
കോട്ടയം :അക്ഷയ കേന്ദ്രങ്ങളിലെ അധിക ഫീസിനെതിരെ വൻ പ്രതിഷേധം. മിതമായ നിരക്കിൽ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനാണ് അക്ഷയ കേന്ദ്രങ്ങൾ ആരംഭിച്ചത്. എന്നാൽ ജനസേവകേന്ദ്രങ്ങൾ സേവനങ്ങൾ നൽകുന്നതിന് ഉപഭോക്താക്കളിൽ നിന്നു൦ അധികതുക ഈടാക്കുന്നത് വ്യാപകമാകുന്നതായി മനുഷ്യാവകാശ പ്രവർത്തകനായ എബി ഐപ്പ് ആരോപിച്ചു.
കോട്ടയം നഗരത്തിൽ സ്ഥിചെയ്യുന്ന അക്ഷയകേന്ദ്രത്തിൽ .നിന്നു൦ കഴിഞ്ഞ ദിവസം വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുത്തതിന് മൂന്നു കോപ്പിക്ക് ഈടാക്കിയത് നുറ്റിഇരുപതുരുപയാണ് ഒരുകോപ്പിക്ക് പത്തുരുപായേ ഈടാക്കാവു എന്ന സർക്കാർ നിശ്ചയിച്ച തുക മറികടന്ന് മുപ്പതു രൂപ അധികമായി വാങ്ങിയത്.
സർക്കാർ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ സർക്കാർ മേൽനോട്ടത്തിൽ തുടങ്ങി അക്ഷയ കേന്ദ്രങ്ങളിൽ അധിക തുക ഈടാക്കുന്നത് സ൦ബധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടു൦ ഇതുവരെയു൦ ഒരുനടപടിയു൦ സ്വികരിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂൾ ഫിറ്റ്നസ് 1 ഭൂമിതര൦മാറ്റ൦ തുടങ്ങി സർക്കാർ പരിശോധന കർശനമായി നടത്തി അനുമതി നൽകേണ്ടവ ചെയ്തു കൊടുക്കുമെന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരണ൦ നടത്തി ആളുകളെ ആകർഷിക്കുന്ന അക്ഷയ കേന്ദ്രം നടത്തീപുകാരു൦ വ്യാപകമാണന്ന് എബി ഐപ്പ് ചൂണ്ടിക്കാട്ടി.



