
എറണാകുളം: ‘സേനാധിപനുമല്ല മന്ത്രിയും അല്ല ഒരേയൊരു രാജാവ് ദി റിയല്‍ കിംഗ്, കെ സി വേണുഗോപാലിനായി കളമശ്ശേരിയില്‍ ഫ്ലക്സ്. എച്ച്‌എംടി മെഡിക്കല്‍ കോളേജ് റോഡില്‍ ആണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം വൻതരംഗമായ വിജയത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ്സില്‍ അതിശക്തമാണ്. 50 ലേറെ എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് പിടിമുറക്കുകയാണ് കെസി വേണുഗോപാല്‍ പക്ഷം.
സീനിയോറിറ്റി ഓർമ്മിപ്പിക്കുന്ന പേര് രമേശ് ചെന്നിത്തലയുടേതാണെങ്കിൽ , ഘടകകക്ഷികളുടെയും പൊതുസമൂഹത്തിന്റേയും പിന്തുണയില്‍ പ്രതീക്ഷവെക്കുന്ന വിഡി സതീശൻ, പദവി കിട്ടിയില്ലെങ്കില്‍ കടുത്ത നിലപാടെടുത്തേക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







