ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമല്ലെന്ന് കേന്ദ്രസർക്കാർ
സ്വന്തം ലേഖകൻ
ഡൽഹി: ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമല്ലെന്ന് കേന്ദ്രസർക്കാർ. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഹോക്കിയാണെന്നായിരുന്നു വർഷങ്ങളായുള്ള പൊതുധാരണ. എന്നാൽ അതിന് വിപരീതമായുള്ള വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മമറുപടിയിൽ മന്ത്രാലയം നൽകിയത്. എന്നാൽ ജനപ്രീതിവെച്ചു നോക്കിയാൽ ക്രിക്കറ്റാകും ദേശീയ കായിക വിനോദമെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും ദേശീയ മൃഗവും ദേശീയ പക്ഷിയുമൊക്കെ ഉണ്ടെങ്കിലും ഇന്ത്യക്ക് അങ്ങനെ ഒരു ദേശീയ കായിക വിനോദമില്ലെന്നുമാണ് മന്ത്രാലയം പറയുന്നത്.
മഹാരാഷ്ട്രയിലെ വി കെ പാട്ടീൽ ഇന്റർ നാഷണൽ സ്‌കൂളിലെ അധ്യാപകനായ മയുരേഷ് അഗർവാളാണ് എന്ന് മുതലാണ് ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമായി പ്രഖ്യാപിച്ചതെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. തന്റെ വിദ്യാർത്ഥികൾ ഇതേ ചോദ്യം തന്നോട് ചോദിച്ചപ്പോഴാണ് ഇത്തരമൊരു അപേക്ഷ നൽകിയതെന്നും മയുരേഷ് അഗർവാൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതെങ്കിലും കായിക വിനോദത്തെ ദേശീയ കായിക വിനോദമായി പ്രഖ്യാപിച്ചിട്ടില്ലെന്നും എല്ലാ കായിക വിനോദങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ നയമെന്നുമായിരുന്നു യുവജനക്ഷേമ മന്ത്രാലയം നൽകിയ മറുപടി എന്നുമാണ് മയുരേഷ് അഗർവാൾ പറഞ്ഞു.