
കോട്ടയം: ജെസിഐ കോട്ടയം സംഘടിപ്പിക്കുന്ന ‘റബർ സിറ്റി റൺ’ മാരത്തണിന്റെ ലോഗോ കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജെനീഷ് പ്രകാശനം ചെയ്തു.
ചടങ്ങിൽ ജെസിഐ കോട്ടയം പ്രസിഡന്റ് അമൽ വർഗീസ് ലാലു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റിച്ചുമോൻ സാലു, മുൻ പ്രസിഡന്റുമാരായ അഖിൽ ജോസ്, ഡോ. അഭിജിത്ത് കർമ്മ, മാരത്തൺ കോർഡിനേറ്റർമാരായ മനു ജോർജ്, ജിയോ ഗ്രിഗറി എന്നിവർ സന്നിഹിതരായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെസിഐ കോട്ടയം സംഘടിപ്പിക്കുന്ന ‘റബർ സിറ്റി റൺ’ മാരത്തൺ ഒക്ടോബർ 11-ന് നടക്കും. എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള കായികപ്രേമികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന മാരത്തൺ നഗരത്തിന്റെ കായിക കലണ്ടറിലെ ശ്രദ്ധേയമായ പരിപാടികളിലൊന്നാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ആരോഗ്യ സംരക്ഷണം, ഫിറ്റ്നസ് ബോധവൽക്കരണം, യുവജന പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമൂഹിക ഐക്യവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മാരത്തണിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങളും പൊതുജനങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.







