
നിപ്മറിനെ രാജ്യാന്തര സ്ഥാപനമായി വികസിപ്പിക്കും: മന്ത്രി ആർ. ബിന്ദു
സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: നിപ്മറിനെ പുനരധിവാസ മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിപ്പിക്കുമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു. കൂടുതൽ പേർക്ക് ചികിത്സ നൽകുന്നതിനായി നിപ് മറിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുമെന്നും മന്ത്രി. മന്ത്രിയായി ചുമതലയേറ്റതിനു ശേഷം സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിലുള്ള നിപ്മറിൽ സന്ദർശിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.
ജോയിന്റ് ഡയരക്ടർ സി. ചന്ദ്രബാബു, ഫിസിയാട്രിസ്റ്റ് ഡോ സിന്ധു വിജയകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. മന്ത്രിയോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൺ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജോജോ എന്നിവർ പങ്കെടുത്തു. നിപ്മർ ലെ ചികിത്സാ സൗകര്യങ്ങളിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0