Spread the love

തിരുവനന്തപുരം: നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നടത്തിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍.

video
play-sharp-fill

ഒരാളില്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ 11 മുതല്‍ കൃത്യമായ റൂട്ട് മാപ്പ് തയാറാക്കി ജില്ലയില്‍ പൊതുവെയും രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ 5, രോഗി സന്ദര്‍ശിച്ച വിവിധ ആശുപത്രികള്‍, രോഗിയുടെ ജോലിസ്ഥലം, രോഗി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ തുടങ്ങി എല്ലാ സമ്പര്‍ക്ക സാധ്യതകളും കണ്ടെത്തി പഴുതടച്ച പ്രതിരോധമാണ് ആരോഗ്യവകുപ്പ് നടത്തിയതെന്ന് അദ്ദേഹം വിവരിച്ചു.

രോഗം കൂടുതല്‍ പേരിലേക്ക് പകര്‍ന്നിട്ടില്ല എന്ന കൃത്യമായ നിഗമനത്തിലാണ് കൂടുതല്‍ കണ്ടൈന്‍മെന്റ് നടപടികള്‍ ഇല്ലാതെ തന്നെ രോഗം വരുതിയിലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, രോഗം കണ്ടെത്തിയ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഫീല്‍ഡില്‍ ആരോഗ്യപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമാണിതെന്ന് മന്ത്രി പറഞ്ഞു.