video
play-sharp-fill

നിപ: ചാത്തമംഗലം പഞ്ചായത്ത് പൂർണമായും അടച്ചിടും; പരീക്ഷകൾക്കും അവശ്യ സർവീസുകൾക്കും അനുമതി

നിപ: ചാത്തമംഗലം പഞ്ചായത്ത് പൂർണമായും അടച്ചിടും; പരീക്ഷകൾക്കും അവശ്യ സർവീസുകൾക്കും അനുമതി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്ത് പൂർണമായും അടച്ചിടും. എന്നാൽ പരീക്ഷകൾക്കും അവശ്യ സർവീസുകൾക്കും അനുമതി ഉണ്ടായിരിക്കും. എല്ലാ റോഡുകളും അടക്കും.

കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച കൊടിയത്തൂർ, മാവൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ വാർഡുകളിലെ റോഡുകളും അടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ അവലോകന യോഗം തീരുമാനിച്ചു. പഞ്ചായത്ത് മുഴുവനും കണ്ടെയിൻമെന്റ് സോണാക്കി കലക്ടറുടെ ഉത്തരവുണ്ട്.

ഇതിൻറെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പൂർണമായും അടച്ചിടുന്നത്. പഞ്ചായത്തിൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 11 പേരുടെ സാമ്പിളുകൾ നെഗറ്റീവായത് ആശ്വാസമായി. മാതാപിതാക്കൾ ഉൾപ്പെടെ വളരെ അടുത്ത സമ്പർക്കത്തിലുള്ള എട്ട് പേരുടെ സാമ്പിളുകളാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.

മുഴുവൻ സാമ്പിളും നെഗറ്റീവായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ എൻഐവി ലാബിൽ പരിശോധിച്ച രണ്ട് സാമ്പിളുകളും നെഗറ്റീവായി. നിലവിൽ 54 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിലുള്ളത്.