Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

ചാലക്കുടി: 2014ൽ കോൺഗ്രസിലെ അതികായനായ പി സി ചാക്കോയെ പരാജയപ്പെടുത്തി ഇന്നസെൻറ് പിടിച്ചെടുത്ത ചാലക്കുടി മണ്ഡലം വീണ്ടും യുഡിഎഫിന് അനുകൂലമാകുകയാണ്. 18.26 ശതമാനം വോട്ടുകൾ എണ്ണി തീർന്നപ്പോൾ 24271 വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫിൻറെ ബെന്നി ബെഹനാൻ. 60276 വോട്ടാണ് ഇടത് സ്ഥാനാർത്ഥി ഇന്നസെൻറ് നേടിയിരിക്കുന്നത്. 90046 വോട്ടുകളാണ് ഇതുവരെ ബെന്നി ബെഹനാന് ലഭിച്ചിരിക്കുന്നത്. തുടക്കം മുതൽ ലീഡ് നിലനിർത്തി പോരുകയാണ് ബെന്നി ബെഹനാൻ. ലീഡ് മാറ്റമില്ലാതെ തുടരുന്നുവെന്ന് വ്യക്തമായതോടെ വീട്ടിൽ പ്രവർത്തകരോടൊപ്പം ആഹ്‌ളാദത്തിലാണ് ബെന്നി ബെഹനാൻ. തൃശൂരിലെ കയ്പ മംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളും എറണാകുളത്തെ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ലോക്‌സഭാ മണ്ഡലം പരിധി.