Spread the love

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിൽ മുരുക്കംപാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. വീടിന് പുറത്തിറങ്ങിയ സമയത്താണ് ഇവർക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റ വിഷ്ണു ചികിത്സയിലാണ്. മരിച്ച ചെമ്പന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പന്തല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

video
play-sharp-fill