
തേഞ്ഞിപ്പാലം: മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയില്‍ കാർ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം.
തേഞ്ഞിപ്പാലം കോഹിനൂറിലാണ് സംഭവം. തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസില്‍ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവന്റെ മകള്‍ ജഹാന (26) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുന്ന വഴിയാണ് അപകടം. കനത്ത മഴയില്‍ നിയന്ത്രണം വിട്ട കാർ ദേശീയപാത 66ലെ ലോറിത്താവളത്തില്‍ നിർത്തിയിട്ടിരിക്കുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ച ശേഷമാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.







