
ജീവനക്കാരുടെ സാലറി കട്ട് ഉപേക്ഷിക്കുക : എൻ.ജി.ഒ. അസോസിയേഷൻ
സ്വന്തം ലേഖകൻ
പാമ്പാടി : കോവിഡ് -19 രോഗത്തിന്റെ മറവിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവരാനും വീണ്ടും സാലറി കട്ട് ഏർപ്പെടുത്തുവാനുമുള്ള സർക്കാറിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽകേരള എൻ.ജി.ഒ. അസോസിയേഷൻ പ്രതിഷേധിച്ചു.
കേരള എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ പാമ്പാടി സബ് ട്രഷറിയ്ക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രാഞ്ച് പ്രസിഡന്റ് എം.സി.ജോണിക്കുട്ടി അധ്യക്ഷത വഹിച്ചു. അസോഡിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. എൻ ശങ്കരപ്പിള്ള , ബ്രാഞ്ച് സെക്രട്ടറി സിജിൻ മാത്യു , ട്രഷറർ ബിജു എം. കുര്യൻ എന്നിവർ സംസാരിച്ചു.
Third Eye News Live
0