Spread the love

രതീഷ് പൊതുവാൾ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’ യു.കെയിലും അയർലൻഡിലും ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. കേരളത്തിൽ റിലീസ് ദിവസം പുറത്തിറക്കിയ പോസ്റ്റർ വിവാദങ്ങളിൽ നിറഞ്ഞിരുന്നു.

video
play-sharp-fill

യുകെ റിലീസിന് മുന്നോടിയായി ഇറങ്ങിയ പുതിയ പോസ്റ്ററും ഇപ്പോൾ വൈറലാവുകയാണ്. മുൻ പോസ്റ്ററിന് സമാനമാണ് പുതിയ പോസ്റ്ററും. പക്ഷേ ചെറിയൊരു വ്യത്യാസമുണ്ട്.

കേരളത്തിലെ റിലീസിന് , തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ എന്ന വാചകം യു.കെയിലെത്തിയപ്പോൾ തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയില്ല എന്നാലും വന്നേക്കണേ എന്നായി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ആഴ്ചയാണ് തിയേറ്ററിൽ എത്തിയത്. ചിത്രത്തിന്റെ കളക്ഷ ഇതിനോടകം 25 കോടി കടന്നിരിക്കുകയാണ്.