play-sharp-fill
പൊലീസ് സ്റ്റേഷനിലെ അതിക്രമ സംഭവം: ഗ്രേഡ് എ.എസ്.ഐയുടെ വാദങ്ങൾ തള്ളി ഡിഐജിയുടെ റിപ്പോർട്ട്: അന്വേഷണ ഉദ്യോഗസ്ഥൻ അല്ലാതിരുന്നിട്ടും വിഷയത്തിൽ ഇടപെട്ടു: സേനയ്ക്കാകെ കളങ്കം വരുത്തിയ ഭീകരനായ എസ് ഐക്ക് സസ്പെൻഷൻ

പൊലീസ് സ്റ്റേഷനിലെ അതിക്രമ സംഭവം: ഗ്രേഡ് എ.എസ്.ഐയുടെ വാദങ്ങൾ തള്ളി ഡിഐജിയുടെ റിപ്പോർട്ട്: അന്വേഷണ ഉദ്യോഗസ്ഥൻ അല്ലാതിരുന്നിട്ടും വിഷയത്തിൽ ഇടപെട്ടു: സേനയ്ക്കാകെ കളങ്കം വരുത്തിയ ഭീകരനായ എസ് ഐക്ക് സസ്പെൻഷൻ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: പരാതിക്കാരനെയും മകളെയും സ്റ്റേഷന് മുന്നിൽ വച്ച് അപമാനിച്ച ഗ്രേഡ്  എഎസ്.ഐയ്ക്ക് സസ്പെൻഷൻ. നെയ്യാര്‍ഡാം സ്​റ്റേഷനിലെത്തിയ പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ പൊലീസുകാര​ൻ്റെ വാദങ്ങള്‍ തള്ളിയുള്ള അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇയാളെ സസ്പെൻ്റ് ചെയ്തത്.

നേരത്തെ ഇയാളെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ഇതേ തുടർന്നാണ് ഗ്രേഡ് എ.എസ്‌.ഐ ഗോപകുമാറിനെ ഡി.ഐ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റ അടിസ്ഥാനത്തില്‍ സസ്പെൻ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച്‌​ വിശദമായി അന്വേഷിക്കാന്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്​.പിയെ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മൂന്നുമാസത്തിനകം അന്വേഷണ നടപടി പൂര്‍ത്തിയാക്കണമെന്നും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്​ജയ് കുമാര്‍ ഗുരുദിൻ്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഞായറാഴ്ചയാണ് മൂത്തമകളെ കാണാനില്ലെന്ന പരാതിയുമായി സ്‌റ്റേഷനിലെത്തിയ കള്ളിക്കാട് സ്വദേശി സുദേവനെ ഗോപകുമാര്‍ അപമാനിച്ച്‌ ഇറക്കിവിട്ടത്.

സുദേവന്‍ മദ്യലഹരിയിലാണെന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. അച്ഛന്‍ മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞ മകളോടും മോശമായാണ് ഗോപകുമാര്‍ പെരുമാറിയത്.

പരാതിക്കാരനോട് എ.എസ്‌.ഐ കയര്‍ത്തുസംസാരിക്കുന്നതും മോശമായി പെരുമാറുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഗോപകുമാറിനെ കുട്ടിക്കാനത്തെ സായുധ പൊലീസ് ക്യാമ്പിലേക്ക് സ്ഥലംമാറ്റി അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.

പരാതിക്കാരനോടും മകളോടും മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്ത ഗോപകുമാറിൻ്റെ നടപടി ​പൊലീസ് സേനക്കാകെ കളങ്കമുണ്ടാക്കിയെന്ന്​ ഡി.ഐ.ജി സഞ്​ജയ് കുമാര്‍ ഗുരുദിന്‍ ഡി.ജി.പിക്ക്​ സമര്‍പ്പിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരന്‍ പ്രകോപിപ്പിച്ചു എന്നത് അടക്കമുള്ള എ.എസ്‌.ഐയുടെ വാദം നിലനില്‍ക്കില്ല. പരാതി അന്വേഷിച്ചത് എ.എസ്.ഐ ഗോപകുമാറായിരുന്നില്ല. ഡ്യൂട്ടിയിലിരിക്കെ മഫ്തിയില്‍ സ്​റ്റേഷനിലെത്തിയത് തെറ്റാണ്.

മറ്റൊരു കേസിെന്‍റ അന്വേഷണത്തിെന്‍റ ഭാഗമായി പുറത്തുപോയി വന്നതിനാലാണ് യൂനിഫോം ധരിക്കാതിരുന്നതെന്നാണ് ഗോപകുമാറിെന്‍റ വാദം. എന്നാല്‍ കേസുകളുമായി ബന്ധപ്പെട്ട് കുട്ടികളുടെ മൊഴിയെടുക്കാന്‍ പോകുമ്പോള്‍ മാത്രമേ മഫ്തിയില്‍ പോകാന്‍ അനുവാദമുള്ളൂ. എന്നാല്‍ അത്തരമൊരു പരാതി അന്വേഷിക്കാനല്ല ഗോപകുമാര്‍ പുറത്തുപോയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.