
വാൻകൂവർ: ഗ്രൂപ് ജിയില്‍ ന്യൂസിലൻഡിനെ തോല്പിച്ച് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഈജിപ്തിന്റെ വിജയം.
ബെല്‍ജിയം ഇന്നലെ സമനിലയില്‍ കുരുങ്ങിയതോടെ ഗ്രൂപ്പ് ജിയില്‍ ഒന്നാമതാണ് ഇപ്പോള്‍ ഈജിപ്ത്. ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കൂടിയായിരുന്നു ഇന്ന് സലയും സംഘവും നേടിയത്.
കളിതുടങ്ങി പതിനഞ്ചാം മിനിറ്റില്‍ ഫിൻ സർമാന്റെ ഗോളിലൂടെ ന്യൂസിലാൻഡ് ആയിരുന്നു ലീഡ് നേടിയത്. ആദ്യ പകുതിവരെ തങ്ങളുടെ ലീഡ് നിലനിർത്താൻ സാധിച്ച ന്യൂസിലാൻഡ് അമ്പത്തിയെട്ടാം മിനിറ്റിലാണ് ഗോള്‍ വഴങ്ങുന്നത്. അമ്പത്തിയെട്ടാം മിനിറ്റില്‍ മുസ്തഫ സീക്കോ ഈജിപ്‌തിനായി സമനില ഗോള്‍ നേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറുപത്തിയേഴാം മിനിറ്റില്‍ ക്യാപ്റ്റൻ മുഹമ്മദ് സലയിലൂടെ ഈജിപ്ത് കളി തിരിച്ചുപിടിച്ചു. വലതുവിങ്ങില്‍ നിന്നും പന്തുമായി മുന്നേറിയ സല തന്റെ സ്വതസിദ്ധമായ ഇടതുകാലുകൊണ്ടുള്ള ഷോട്ടിലൂടെ ഗോള്‍ പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്തിനെ എത്തിച്ചു. ട്രേസിഗുവറ്റ് ആണ് ഈജിപ്തിന് വേണ്ടി മൂന്നാം ഗോള്‍ നേടിയത്.
ജയത്തോടെ ഗ്രൂപ് ജിയില്‍ നിന്നും ഗ്രൂപ് ചാമ്പ്യന്മാരായി നോക്ക്‌ഔട്ട് ഘട്ടത്ത്തിലെത്താനുള്ള സാധ്യതകള്‍ നിലനിർത്തി. നാല് പോയന്റുകളോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഈജിപ്ത്. ബെല്‍ജിയത്തിനെ സമനിലയില്‍ തളച്ചതോടെ ഇറാൻ നിലവില്‍ ഗ്രൂപ്പില്‍ രണ്ടാമതാണ്. രണ്ട് പോയന്റുകളാണ് ഇറാനും ബെല്‍ജിയത്തിനുമുള്ളത്. ജൂണ്‍ 27 ന് നടക്കുന്ന ഇറാൻ- ഈജിപ്ത് മത്സരവും ബെല്‍ജിയം- ന്യൂസിലാൻഡ് മത്സരവും ഗ്രൂപ് ജിയില്‍ നിർണായകമാണ്.







