Spread the love

കോട്ടയം: പരിപ്പിലെ ‘തൊള്ളായിരം ചിറ ഷാപ്പി’ൽ നിന്ന് ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്തതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന കുമരകം സ്വദേശി മരിച്ചു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (39) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ കൂടി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

video
play-sharp-fill

ജ്യോതിഷും സുഹൃത്തുക്കളടക്കം ഏഴുപേരും ചേർന്നാണ് ഷാപ്പിലെത്തിയത്. ഇവരിൽ ഷാപ്പിൽ നിന്ന് മീൻ വിഭവങ്ങൾ കഴിച്ച അഞ്ച് പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവർ നിലവിൽ ചികിത്സയിലാണ്.

അതേസമയം, ജ്യോതിഷിന്റെ മരണകാരണം ഭക്ഷ്യവിഷബാധയാണോ കള്ളുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മരണകാരണം കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനകളും അന്വേഷണവും പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group