video
play-sharp-fill

നീലേശ്വരം- ചെറുവത്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതനിയന്ത്രണം

നീലേശ്വരം- ചെറുവത്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതനിയന്ത്രണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയ്ക്കുള്ള പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 11 മുതല്‍ 18 വരെ ട്രെയിന്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.

18ന് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെടുന്ന കോയമ്ബത്തൂര്‍– മംഗളൂരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (22610) പയ്യന്നൂരിലും കോയമ്ബത്തൂര്‍- മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (16323) ചെറുവത്തൂരിലും സര്‍വീസ് അവസാനിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗളൂരുവില്‍നിന്ന് 11ന് രാത്രി 11.45ന് പുറപ്പെടേണ്ട മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22638) മൂന്നുമണിക്കൂര്‍ വൈകി 12ന് പുലര്‍ച്ചെ 2.45നാകും പുറപ്പെടുക. നാഗര്‍കോവിലില്‍നിന്ന് 18ന് പുലര്‍ച്ചെ രണ്ടിന് പുറപ്പെടേണ്ട നാഗര്‍കോവില്‍ – മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (16606) മൂന്നുമണിക്കൂര്‍ വൈകും. കണ്ണൂരില്‍ നിന്നും 18ന് വൈകിട്ട് 5.30ന് പുറപ്പെടേണ്ട കണ്ണൂര്‍- ചെറുവത്തൂര്‍ എക്സ്പ്രസ് (06469) ഒരുമണിക്കൂര്‍ വൈകും.

Tags :