Spread the love

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കത്തോടെ പനവൂർ കരിക്കുഴിയിലെ നാട്ടുകാർ.

video
play-sharp-fill

സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മ അഖിലയ്ക്കും പങ്കാളി അഷ്കറിനും നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. വീട്ടില്‍ നടക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നുവെന്നും വീട്ടിലേക്ക് ആരെങ്കിലും വരുന്നത് പോലും അഷ്കറിന് ഇഷ്ടമില്ലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

വീട്ടില്‍ നടക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നുവെന്ന് സമീപവാസി പറഞ്ഞു. അഷ്കറിന് ആരുമായും സഹകരണമില്ല. വീട്ടിലേക്ക് ആരെങ്കിലും വരുന്നത് പോലും അവന് ഇഷ്ടമല്ല.
ബന്ധുക്കള്‍ വരുമ്പോള്‍ പോലും എതിർത്തിരുന്നതായാണ് അറിയാൻ കഴിഞ്ഞത്. കുട്ടിയുടെ കരച്ചില്‍ പുറത്തേക്ക് കേള്‍ക്കാതിരിക്കാൻ അവൻ എന്തെങ്കിലും ചെയ്തുകാണും. കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റത് അഷ്കറിൻ്റെ ഉപദ്രവത്തെ തുടർന്നായിരിക്കാമെന്നും സമീപവാസി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഖിലയും ആരുമായും സംസാരിക്കാറില്ലെന്ന് സമീപവാസിയായ മറ്റൊരാള്‍ പറഞ്ഞു. സുഹൃത്തുക്കളൊക്കെ വരാറും പോകാറുമുണ്ട്. അയല്‍ക്കാരുമായി കുട്ടി അടുക്കുന്നതു കണ്ടാല്‍ അപ്പോള്‍ തന്നെ അഷ്കർ മാറ്റിക്കളയും.
വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ ആണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലൻസ് വന്നയുടൻ അഷ്കർ കുട്ടിയുമായി പെട്ടെന്ന് പോകുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അദ്ദേഹം