Spread the love

കോഴിക്കോട്: മുക്കം മാമ്പൊയിലിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയ 50 കിലോയിലധികം ഭാരമുള്ള കൂറ്റൻ പെരുമ്പാമ്പിനെ രക്ഷാപ്രവർത്തകർ പിടികൂടി. മാമ്പൊയിൽ സ്വദേശി സന്തോഷിന്റെ വീട്ടുവളപ്പിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അംഗീകൃത സ്നേക്ക് റെസ്ക്യൂ വോളണ്ടിയർ ബാബു വെള്ളങ്ങൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

video
play-sharp-fill

വലിയ വലിപ്പവും ഭാരവുമുള്ള പെരുമ്പാമ്പിനെ നിയന്ത്രണവിധേയമാക്കാൻ ഏറെ സമയവും പരിശ്രമവും വേണ്ടിവന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. ജനവാസ മേഖലയിലുണ്ടായ പാമ്പിന്റെ സാന്നിധ്യം പ്രദേശവാസികളിൽ ആശങ്കയ്ക്കിടയാക്കി.

പിടികൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യനില പരിശോധിച്ച ശേഷം വനമേഖലയിലേക്ക് തുറന്നുവിടാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group