യു.ഡി.എഫ് കൈയ്യൊഴിഞ്ഞാൽ എൻ.ഡി.എ പാളയത്തിലേക്ക് ചേക്കേറാനൊരുങ്ങി പി.സി.ജോർജ് ; അച്ഛനൊപ്പം മകനെയും മത്സരിപ്പിക്കാൻ നീക്കം : പി.സി പൂഞ്ഞാറിലെത്തിയാൽ അട്ടിമറി പ്രതീക്ഷിച്ച് ബി.ജെ.പി നേതൃത്വം

സ്വന്തം ലേഖകൻ

കോട്ടയം: യു ഡി എഫിലേക്കുള്ള പി.സി ജോർജിന്റെ വരവുമായി ബന്ധപ്പെട്ട് എതിർപ്പ് പുരോഗമിക്കുന്നതിനിടയിൽ എൻ.ഡി.എയിലേക്ക് ചേക്കേറാനൊരുങ്ങി പി.സി.ജോർജ്. പി.സി ജോർജ് എൻ.ഡി.എ സ്ഥാനാർത്ഥിയായി പൂഞ്ഞാറിൽ മത്സരിച്ചാൽ അട്ടിമറി വിജയമാണ് എൻ.ഡി.എ നേതൃത്വം പ്രതീക്ഷിക്കുന്നത്. ട

ജോർജിനെ മുന്നണിയുടെ ഭാഗമാക്കിയാൽ വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന ഭീഷണി വരെ കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. കടുത്ത എതിർപ്പുകൾ ഉയർന്നതോടെ പി.സിയെ ഘടകക്ഷിയാക്കാതെ പിന്തുണയ്ക്കാമെന്ന നിർദ്ദേശവും കോൺഗ്രസിൽ നിന്നും ഉയർന്നിരുന്നു.

യു ഡി എഫ് യോഗത്തിൽ പി ജെ ജോസഫും ജോർജിന്റെ വരവിനെ എതിർത്തിരുന്നു. ഈ സമയം നോക്കിയാണ് ജോർജിനെ മുന്നണിയിലെത്തിക്കാനുളള നീക്കം എൻ.ഡി.എയും ആരംഭിച്ചിരിക്കുന്നത്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലാണ് പി സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാർ. പി സി ജോർജിന് വലിയ സ്വാധീനമുളള പൂഞ്ഞാർ അടക്കമുളള മേഖലകളിൽ നേട്ടമുണ്ടാക്കാൻ ജനപക്ഷത്തെ ഒപ്പം നിർത്തിയാൽ സാധിക്കുമെന്ന് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു പി സി ജോർജ് എൻ ഡി എയിൽ ചേർന്നത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു വിശ്വാസികൾക്കൊപ്പം എന്ന് പ്രഖ്യാപിച്ച് ജോർജ് മുന്നണിയുടെ ഭാഗമായത്. പത്തനംതിട്ടയിൽ കെ സുരേന്ദ്രന് വേണ്ടി അദ്ദേഹം വോട്ട് തേടി ഇറങ്ങുകയും ചെയ്തിരുന്നു. ഒടുവിൽ എൻ.ഡി.എ തട്ടിക്കൂട്ട് സംവിധാനമെന്ന് പറഞ്ഞാണ് പി.സി ജോർജ് മുന്നണി വിടുകയായിരുന്നു.

പി സി ജോർജ് എത്തിയാൽ രണ്ട് സീറ്റുകൾ നൽകാമെന്നാണ് എൻ.ഡി.എ വാഗദാനം. മാത്രമല്ല മറ്റൊരു സീറ്റിൽ മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കാനുളള സാധ്യതയും എൻ ഡി എ തേടുന്നുണ്ട്.