
തിരുവനന്തപുരം: ഹയർ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിന് ആവശ്യമായ സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റ് ജൂലൈ 2026 ന് അപേക്ഷ ക്ഷണിച്ചു.
50 ശതമാനത്തില്‍ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. മേയ് 22 നകം www.lbscentre.kerala.gov.in ല്‍ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം.
ജനറല്‍/ ഒബിസി വിഭാഗങ്ങള്‍ക്ക് 1,300 രൂപയും എസ്.സി./ എസ്.ടി. വിഭാഗങ്ങള്‍ക്കും ഭിന്നശേഷി വിഭാഗത്തിനും 750 രൂപയുമാണ് പരീക്ഷാഫീസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവർ മാത്രം മെഡിക്കല്‍ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓണ്‍ലൈൻ അപേക്ഷയോടൊപ്പം മേയ് 30 ന് മുമ്പ് തിരുവനന്തപുരം എല്‍ ബി എസ് സെന്ററില്‍ ലഭിക്കത്തക്കവിധം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.







