Spread the love

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ താമസിച്ചിരുന്ന മുതുകുടയിലെ നബീസ (65) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആന്റിവെനം നല്‍കിയിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ഇതോടെ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം നാലായി.

video
play-sharp-fill

അതേസമയം എറണാകുളം ചെറായിയിൽ വിനോദസഞ്ചാരിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശിനിയായ ശർമിളയാണ് കടിയേറ്റത്. ചെറായിയിലെ റിസോർട്ടിൽ താമസിക്കുന്നതിനിടെയാണ് സംഭവം. കാലിന്റെ വിരലിലാണ് കടിയേറ്റത്. ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശർമിളയെ തുടർന്ന് മഞ്ഞലി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കടിച്ച പാമ്പിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.