ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം; നയൻതാര.

ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം; നയൻതാര.

സ്വന്തം ലേഖകൻ
തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. അഭിനയിച്ച ചിത്രങ്ങളൊക്കെ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ് ഈ താരസുന്ദരി. തന്റെ ഇത്രയും നാളത്തെ സിനിമാ ജീവിതത്തിൽ ചെയ്യേണ്ടിയിരുന്നില്ല എന്നൊരു കഥാപാത്രമുണ്ടെന്നാണ് തെന്നിന്ത്യയുടെ താരസുന്ദരി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സൂര്യ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഗജിനിയിലെ വേഷമാണത്.അസിൻ നായികയായി എത്തിയ ചിത്രത്തിൽ സെക്കന്റ് ഹീറോയിൻ ആയിട്ടാണ് നയൻതാര എത്തിയത്. എന്നാലിപ്പോൾ ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും വലിയ മോശം തീരുമാനം ആയിരുന്നുവെന്നാണ് താരം പറയുന്നത്. തന്നോട് സിനിമയുടെ തിരക്കഥ പറയുമ്പോഴുള്ളത് പോലെയായിരുന്നില്ല ചിത്രം പുറത്തുവന്നപ്പോൾ. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ അവർ ചിത്രീകരിച്ചത്. പക്ഷേ ഞാൻ ഈ കാര്യത്തിൽ ആരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്ക് വലിയൊരു പാഠമായിരുന്നു.കഥ ശ്രദ്ധിച്ചു കേൾക്കാൻ തുടങ്ങിയതും മൾട്ടിസ്റ്റാർ ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കാൻ തുടങ്ങിയതും ഈ ചിത്രത്തിന് ശേഷമാണെന്നാണ് നയൻതാര പറയുന്നത്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്ക്കൊപ്പം ശിവകാശി എന്ന ചിത്രത്തിൽ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചിരുന്നുവെന്നും എന്നാൽ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറിൽ വലിയ നേട്ടമായിരുന്നുവെന്നും നയൻതാര പറയുന്നു. ശിവകാർത്തികേയൻ നായകനായി എത്തുന്ന മിസ്റ്റർ ലോക്കൽ ആണ് നയൻതാരയുടെ തീയ്യേറ്ററുകളിലെത്തുന്ന അടുത്ത ചിത്രം.