
കാസർകോട്: ശക്തമായ മഴയ്ക്ക് പിന്നാലെ കാസർകോട് ജില്ലയിലെ മട്ടലായിയില്‍ ദേശീയപാത നിര്‍മാണ ഭാഗത്ത് വീണ്ടും വലിയ വിള്ളല്‍ രൂപപ്പെട്ടു. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് റോഡില്‍ വീണ്ടും പിളര്‍പ്പ് ഉണ്ടായത്. നേരത്തെ വിള്ളല്‍ രൂപപ്പെട്ട അതേ ഭാഗത്താണ് വീണ്ടും അപകടാവസ്ഥ ഉണ്ടായിരിക്കുന്നത്.
ഏകദേശം 20 മീറ്ററിലധികം നീളത്തിലാണ് ഇത്തവണ വിള്ളല്‍ രൂപപ്പെട്ടത്. മുമ്പ് ഇതേ സ്ഥലത്ത് വിള്ളല്‍ ഉണ്ടായതിനെ തുടർന്ന് 50 മീറ്ററോളം ഭാഗത്ത് റീ-ടാറിങ് നടത്തിയിരുന്നു. അന്ന് ശക്തമായ മഴയെ തുടർന്നാണ് റോഡ് തകര്‍ന്നത്.
ജില്ലയില്‍ ഇന്നലെയും കനത്ത മഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിള്ളല്‍ രൂപപ്പെട്ടത്. നിർമാണത്തിലെ അപാകതകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധവും ശക്തമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







