
ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്താണെന്ന് കേന്ദ്ര വിഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. വിദ്യാർഥികളുടെ ഭാവിയിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഈ മാസം ഏഴിന് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചതായി എൻടിഎ വിവരം ലഭിച്ചു. സമൂഹമാധ്യമങ്ങൾ ചോദ്യപേപ്പർ ചോർത്താൻ വേണ്ടി ഉപയോഗിച്ചു. സിബിഐ വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന മാഫിയയെ കണ്ടെത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. സിബിഐ ചോദ്യപേപ്പർ ചോർച്ചയിൽ നടപടി എടുത്തു. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ മാഫിയയെ വിദ്യാർഥികളുടെ സീറ്റ് തട്ടിയെടുക്കാൻ സമ്മതിക്കില്ല. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതോടെ ജൂൺ 21ന് പുനഃപരീക്ഷ നടക്കും. പുനഃപരീക്ഷയ്ക്ക് അധിക ഫീസ് ഈടാക്കില്ല. യോഗ്യതയുള്ള വിദ്യാർത്ഥികൾക്കൊപ്പമാണ് സർക്കാർ. വിദ്യാർഥികളുടെ ആശങ്കകൾ തങ്ങളുടെ പരിഗണനയിലാണ്. പരീക്ഷയ്ക്ക് 15 മിനിട്ട് അധിക സമയമായി അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കഴിഞ്ഞ പരീക്ഷയുടെ ഫീസ് എൻടിഎ വിദ്യാർത്ഥികൾക്ക് മടക്കി നൽകുമെന്ന് കേന്ദ്ര വിഭ്യാസ മന്ത്രി അറിയിച്ചു. പരീക്ഷാർഥികൾക്ക് അവർക്കുചിതമായ നഗരങ്ങൾ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കാം. പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ അടുത്തമാസം 14ന് ലഭ്യമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group







