Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കല്ലൂരാവി സ്വദേശി അബ്ദുൾ ഷുഹൈബിനെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട് സ്വദേശിനി നന്ദ (21)യെ തിങ്കളാഴ്ചയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ദുൾ ഷുഹൈബിന്റെ ഭീഷണിയെ തുടർന്നാണ് നന്ദ ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. മരിക്കുന്നതിന് മുൻപ് നന്ദ ഷുഹൈബിനെ വീഡിയോ കോൾ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണത്തിന് അര മണിക്കൂർ മുമ്പ് ശുഹൈബുമായി നന്ദ വിഡിയോ കോൾ വഴി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് യുവതി തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ ആത്മഹത്യ ചെയ്തത്.

അതേ സമയം നന്ദു തൂങ്ങി മരിക്കുന്നുണ്ടെന്ന് യുവാവ് തന്നെയാണ് പോലീസിൽ അറിയിച്ചത്. ഇതേ തുടർന്ന് വീട്ടുകാർ രണ്ടാം നിലയിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. യുവതിയും ശുഹൈബും രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു.

നന്ദുവിൻ്റെ ഫോൺ വിളി ഒഴിവാക്കാനായി രണ്ടു ദിവസം മുമ്പ് ശുഹൈബ് യുവതിയുടെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. ശുഹൈബിനെ പിന്നീട് വിളിച്ചാൽ കിട്ടാത്തതിനാൽ വേറൊരു നമ്പറിൽ വിളിച്ച് യുവതി കാര്യമന്വേഷിച്ചിരുന്നു.

ബ്ലോക്ക് നീക്കാൻ യുവതി ആവശ്യപ്പെട്ടെങ്കിലും ശുഹൈബ് അതിന് തയ്യാറായില്ല. തന്നെ മനപ്പൂർവം ഒഴിവാക്കുന്നതായി മനസിലാക്കിയ യുവതി താൻ ആത്മഹത്യ ചെയ്യുമെന്ന് ശുഹൈബിനെ അറിയിച്ചിരുന്നു. പിന്നീട് വീഡിയോ കോൾ കട്ട് ചെയ്ത് ഷാൾ കഴുത്തിൽ കുരുക്കുകയായിരുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)