
ഡല്‍ഹി: സിബിഎസ്ഇയുടെ പുനർമൂല്യനിർണയത്തിനുള്ള സൈറ്റ് ഇതുവരെ പ്രവർത്തന ക്ഷമമായില്ല.
ഇന്നുമുതല്‍ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാമെന്നാണ് സിബിഎസ്ഇ ഔദ്യാഗികമായി അറിയിച്ചിരുന്നത്.
ഉത്തരക്കടലാസിന്റെ പകർപ്പുകള്‍ ലഭിച്ച വിദ്യാർത്ഥികള്‍ക്ക് മാർക്ക് പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമുള്ള അപേക്ഷ സമർപ്പിക്കുന്നതിനായുള്ള പോർട്ടലാണ് ഇന്നും പ്രവർത്തനസജ്ജമാകാത്തത്. മാർക്ക് പരിശോധിക്കുന്നതിന് 100 രൂപയും മാർക്ക് തിരുത്തുന്നതിന് ഒരു ചോദ്യത്തിന് 25 രൂപയുമാണ് വിദ്യാർത്ഥികള്‍ നല്‍കേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീറ്റ്,സിബിഎസ്ഇ പരീക്ഷകളിലെ പിഴവില്‍ പാർലമെന്ററി സമിതി ഇന്ന് മൊഴി രേഖപ്പെടുത്തും. ഇതിനിടെ, പന്ത്രണ്ടാം ക്ലാസ് ഓണ്‍-സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിനായുള്ള ടെൻഡർ പ്രക്രിയയില്‍ വ്യാപകമായ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് സർക്കാരിനും സിബിഎസ്ഇക്കുമെതിരെ ആക്രമണം ശക്തമാക്കി. പ്രൊഫഷണല്‍ ഉപകരണങ്ങള്‍ക്ക് പകരം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ഉത്തരക്കടലാസുകള്‍ സ്കാൻ ചെയ്തതെന്ന കണ്ടെത്തലുമായാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. 18.5 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന ആശങ്കകള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതായി അദ്ദേഹം വിമർശിച്ചു.
രാഹുല്‍ ഗാന്ധി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച വിദ്യാർത്ഥികളുമായി സംവദിക്കുന്ന വീഡിയോയിലൂടെയാണ് പുതിയ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ടെൻഡർ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ഉത്തരക്കടലാസുകള്‍ സ്കാൻ ചെയ്യാൻ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതായുമാണ് അദ്ദേഹം ആരോപിക്കുന്നത്. ചിത്രങ്ങള്‍ ഉള്‍പ്പെടെ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചാണ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്.







