Spread the love

ബംഗളൂരു: നഗ്നനായി മോഷണം നടത്താനെത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബംഗളൂരുവിലെ ഒരു മൊബൈല്‍ ഷോപ്പില്‍ പൂര്‍ണ നഗ്നനായി എത്തിയ യുവാവ് 25 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളുമായാണ് കടന്നുകളഞ്ഞത്. ഉടുതുണിയില്ലാതെ മോഷണത്തിനിറങ്ങിയ കള്ളന്റെ ദൃശ്യങ്ങള്‍ ഷോപ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുമുണ്ട്,

video
play-sharp-fill

മെയ് ഒന്‍പതിന് പുലര്‍ച്ചെ ഒന്നരയോടെയാണ് കളളന്‍ ബൊമ്മനഹള്ളിയിലെ മൊബൈല്‍ ഷോപ്പില്‍ എത്തിയത്. ഗ്ലാസ് തകര്‍ത്ത് കടയ്ക്കകത്ത് കയറിയ മോഷ്ടാവ് 25 ലക്ഷം രൂപ വിലമതിക്കുന്ന 85 ഫോണുകളാണ് കവര്‍ന്നത്. അതിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

മോഷ്ടാവിനെ പിന്നീട് പൊലീസ് പിടികൂടി. എന്തിനാണ് കള്ളന്‍ നഗ്നയായി എത്തിയതെന്ന കാര്യം പൊലീസിന് കണ്ടെത്താനായിട്ടില്ല. നേരത്തെയും ഇത്തരത്തില്‍ നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group