നാഗമ്പടം വൈഡബ്യുസിഎയ്ക്കു സമീപം നിയന്ത്രണം വിട്ട മിനി ലോറി കടയിലേയ്ക്ക് ഇടിച്ചു കയറി: കട അടഞ്ഞു കിടന്നതിനാൽ അപകടം ഒഴിവായി

നാഗമ്പടം വൈഡബ്യുസിഎയ്ക്കു സമീപം നിയന്ത്രണം വിട്ട മിനി ലോറി കടയിലേയ്ക്ക് ഇടിച്ചു കയറി: കട അടഞ്ഞു കിടന്നതിനാൽ അപകടം ഒഴിവായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: നാഗമ്പടം – ബേക്കർ ജംഗ്ഷൻ റോഡിൽ ചെല്ലിയൊഴുക്കത്തിനു സമീപം നിയന്ത്രണം വിട്ട മിനി ലോറി കടയിലേയ്ക്ക് ഇടിച്ചു കയറി.

കട അടഞ്ഞു കിടന്നതിനാലും റോഡരികിൽ ആളുകളില്ലാതിരുന്നതിനാലും അപകടം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.

നാഗമ്പടം ഭാഗത്തു നിന്നും വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് നാഗമ്പടം ടോണി കോ കഫേയുടെ എതിർവശത്തുള്ള അമൃതേത്ത് റെസ്റ്റോറണ്ടിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തെ തുടർന്നു കടയുടെ മുൻഭാഗം പൂർണമായും തകർന്നു.

നേരിയ മഴയുണ്ടായിരുന്നതിനാൽ വാഹനം റോഡിൽ തെന്നി നീങ്ങിയതാണ് അപകട കാരണമെന്നു സംശയിക്കുന്നു.