Spread the love

കോട്ടയം: കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു, വലഞ്ഞു ടാപ്പിങ്ങ് തൊഴിലാളികള്‍. അപ്രതീക്ഷിതമായി പാഞ്ഞെത്തുന്ന കാട്ടുപന്നിയെ പ്രതിരോധിക്കാൻ ടാപ്പിങ് തൊഴിലാളികള്‍ക്കു സാധിക്കില്ല.
ഇന്നലെ ഈരാറ്റുപേട്ട ചേന്നാട്ട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് പരുക്കേറ്റിരുന്നു. ചേന്നാട്ട് എള്ളംപ്ലാക്കല്‍ ചാക്കോക്കാണ് റബ്ബർ ടാപ്പിംഗിനിടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

video
play-sharp-fill

കോട്ടയത്ത് കാട്ടുപന്നി ആക്രമണം വർധിച്ചത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. എന്നാല്‍, നാട്ടില്‍ ഇറങ്ങുന്ന ഇവയെ വെടിവെച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങളും വേണ്ടത്ര ശ്രമങ്ങള്‍ നടത്തുന്നില്ല. ജില്ലയില്‍ കാട്ടുപന്നി സാന്നിധ്യമുള്ള 48 ഇടങ്ങള്‍ വനംവകുപ്പിന്റെ ഹോട്സ്പോട്ട് പട്ടികയില്‍ ഉള്ളത്.

എരുമേലി പഞ്ചായത്ത് അരുവിക്കല്‍ വാർഡ് 13, കാളകെട്ടി വാർഡ് 14, തളയന്തടം വാർഡ് 16, കൊപ്പം വാർഡ് 10, വാർഡ് 18, കോരുത്തോട് പഞ്ചായത്തില്‍ വാർഡ് 7,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴിമാവ് വാർഡ് 11, മണിമല പഞ്ചായത്തില്‍ മുക്കട വാർഡ് 6, വാർഡ് 7, പൊന്തൻപുഴ വാർഡ് 8, കരിമ്പനാകുളം വാർഡ് 9, ആല്‍പ്പാറ വാർഡ് 10, വെച്ചുക്കുന്ന് വാർഡ് 11, മേലെക്കവല വാർഡ് 12, പാമ്പാടി പഞ്ചായത്തില്‍ വാർഡ് അഞ്ച്, കോരുത്തോട് പഞ്ചായത്തില്‍ പനക്കച്ചിറ വാർഡ് 1,

കൊമ്പുകുത്തി വാർഡ് 3, പട്ടാളംകുന്ന് വാർഡ് 4, കണ്ടക്കയം വാർഡ് 5, കോരുത്തോട് വാർഡ് 6, വാർഡ് 10, എരുമേലി നോർത്ത് 504, പാറമട, മാങ്ങപ്പെട്ട, മടുക്ക, കോസഡി, കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഇളംകാട്, ഏന്തയാർ, പുതുക്കാട്, ഇല്ലിരുന്നാള്‍കുട്ടി, കുറ്റിപ്ലാങ്ങാട്, മേലോരം, ഉറുമ്പിക്കര, വെംബ്ലി, പൂഞ്ഞാർ പഞ്ചായത്തില്‍ വേങ്ങന്താനം, തിടനാട് പഞ്ചായത്തില്‍ വാരിയാനിക്കാട്, മണിയാങ്കുളം, മുണ്ടക്കയം പഞ്ചായത്തില്‍ പുഞ്ചവയല്‍, മുണ്ടക്കയം,

പറത്താനം, പാറത്തോട് പഞ്ചായത്തില്‍ ചോറ്റി, ചിറ്റടി, പാലപ്ര, തീക്കോയി പഞ്ചായത്തില്‍ ഒറ്റയീട്ടി, വെള്ളികുളം, മലമേല്‍, തലനാട് പഞ്ചായത്തില്‍ വെള്ളയാനി, മേലടുക്ക, ചൊനമല, പുഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അതിർത്തി മേഖലകളില്‍ കുഴിമ്പള്ളി വലിയവീടൻമല, കൈപ്പള്ളി, പത്തംപുഴ എന്നിവിടങ്ങളാണ് ഹോട്സ്പോട്ടുകള്‍.
എന്നാല്‍, ഇവിടങ്ങളില്‍ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നത് അപൂർവ്വമായി മാത്രമാണ് നടക്കുന്നത്. ഷൂട്ടർമാരെ കിട്ടാനില്ലെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പറയുന്നത്. പക്ഷേ, ഇതിൻ്റെ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരും.