Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: അക്ഷരനഗരിയിലേക്ക് സ്വാഗതം ചെയ്ത് നാഗമ്പടത്ത് അതിമനോഹരമായ ഓക്‌സിജന്‍ റൗണ്ടാന ഒരുങ്ങുന്നു.

സംസ്ഥാനത്ത് ഡിജിറ്റല്‍ ഉൽപന്നങ്ങളുടെ വ്യാപരരംഗത്തെ അതികായരായ ഓക്‌സിജന്‍ ദി ഡിജിറ്റൽ എക്സ്പേർട്ട് ഗ്രൂപ്പാണ് അക്ഷര നഗരിയുടെ പ്രവേശനകവാടമായ നാഗമ്പടത്തെ റൗണ്ടാന പുതുക്കി നിർമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷരങ്ങളുടെ നഗരമായ കോട്ടയത്തിന്‍റെ പ്രൗഢിയും മനോഹാരിതയും വിളിച്ചോതുന്ന രീതിയിലാണ് റൗണ്ടാന നിര്‍മിക്കുന്നത്.

അക്ഷരനഗരിയിലേക്ക് സ്വാഗതം എന്നെഴുതിയ മനോഹരമായ ബോർഡ് റൗണ്ടാനയിലുണ്ടാകും.

അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും റൗണ്ടാനയ്ക്കു ചുറ്റുമുള്ള ഗ്രില്ലുകളില്‍ സ്ഥാനം പിടിക്കും. ഇലുമിനേഷനും മൂന്നു ഫൗണ്ടനുമുണ്ട്. മൂന്നു വശങ്ങളിലേയും മീഡിയനുകളില്‍ മനോഹരമായ പൂന്തോട്ടമാണ് നാഗമ്പടത്ത് ഒരുക്കുന്നത്.ഇവിടെ മികച്ച രീതിയിലുള്ള വെളിച്ചവും ഒരുക്കുന്നുണ്ട്.


ശീമാട്ടി റൗണ്ടാനയ്ക്ക് ശേഷം ഇനി കോട്ടയത്തിന് ഓക്‌സിജന്‍ റൗണ്ടാനയുമുണ്ടാകും. ഒപ്പം ഓക്സിജൻ ജംഗ്ഷനും.

റൗണ്ടാനയുടെ നിർമാണം അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്.

റയിൽവേ മേൽപാലം കടന്ന് അക്ഷര നഗരിയിലേക്കെത്തുന്നവർ ഓക്സിജൻ റൗണ്ടാനയുടെ ദൃശ്യ വിസ്മയത്തിലേക്കാവും എത്തുന്നത്