Spread the love

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗ ചികിത്സക്കായി എ.ഐ.സാങ്കേതികവിദ്യയോടു കൂടിയ നൂതന ഒ.സി.റ്റി ( ഒപ്റ്റിക്കൽ കോഹറൻസ് ടോമോ​ഗ്രാഫി) സംവിധാനം കൂടി പ്രവർത്തനം തുടങ്ങി.

video
play-sharp-fill

പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു.‌
അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള അൾട്രിയോൺ 2 ഒ.സി.റ്റി യാണ് ആശുപത്രിയിൽ സ്ഥാപിച്ചത്.

ഹൃദയത്തിലെ രക്തക്കുഴലുകളുടെ അകത്തെ ഘടനകൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന നേട്ടം. രക്തക്കുഴലിലെ ബ്ലോക്കുകളുടെ സ്വഭാവവും തീവ്രതയും കൃത്യമായി തിരിച്ചറിയാൻ സാധിക്കുകയും ബ്ലോക്കുകൾ ഏത് തരത്തിലുള്ളതാണെന്ന കൃത്യമായ വിവരവും ഒ.സി.റ്റി പരിശോധനയിലൂടെ ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനാൽ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾക്കു എ.ഐ.സാങ്കേതികവിദ്യയിലൂടെ കൂടുതൽ കൃത്യതയോടെ ഇമേജിം​ഗ് നടത്താനും സ്റ്റെന്റുകൾ സ്ഥാപിക്കുന്നത് കൂടുതൽ കൃത്യമാക്കാനും സാധിക്കും. നിലവിൽ 24×7 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക കാത്ത് ലാബ് സൗകര്യങ്ങളും മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയാണ്.

ഏറ്റവും ഉന്നതനിലവാരത്തിലുള്ള ഹൃദ്രോ​ഗ ചികിത്സ മാർ സ്ലീവാ മെഡിസിറ്റിയിൽ ലഭ്യമാക്കുന്നതിന്റെ ഭാ​ഗമായാണ് ഒ.സി.റ്റി സംവിധാനം കൂടി ആരംഭിച്ചിരിക്കുന്നതെന്നു വെഞ്ചരിപ്പ് നിർവ്വഹിച്ച ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കാർഡിയാക് സയൻസസ് വിഭാ​ഗം മേധാവി ഡോ.രാംദാസ് നായിക് ഒ.സി.റ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, ഫിനാൻസ് മെറ്റീരിയൽസ് വിഭാ​ഗം അസോ.ഡയറക്ടർ റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ എന്നിവർ പ്രസം​ഗിച്ചു.

ആശുപത്രി ഓപ്പറേഷൻസ്, പ്രൊജക്ട്സ്,ലീ​ഗൽ ആൻഡ് ലെയ്സൺ അസോ.ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, എച്ച്.ആർ, നഴ്സിം​ഗ് ആൻഡ് അക്കാദമിക്സ് വിഭാ​ഗം അസോ.ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ആയുഷ് വിഭാ​ഗം അസോ.ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, ബ്രാൻഡിം​ഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ്, ഐ,ടി അസോ.ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ, കാർഡിയാക് സയൻസസ് വിഭാ​ഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.ബിബി ചാക്കോ ഒളരി, ഡോ.രാജീവ് എബ്രഹാം, കാർഡിയാക് തൊറാസിക് ആൻഡ് വാസ്കുലാർ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ സി. തുടങ്ങിയവർ പങ്കെടുത്തു.