
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളെയും വിയ്യൂർ സെൻട്രല്‍ ജയിലിലേയ്ക്ക് മാറ്റും.
എൻ.എസ്. സുനില്‍ (പള്‍സർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
ആറ് പ്രതികള്‍ക്കും 20 വർഷം കഠിന തടവും 50000 രൂപ പിഴയും ആണ് വിധിച്ചത്. പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജസ്റ്റീസ് ഹണി എം. വർഗീസാണ് ശിക്ഷ വിധിപ്രസ്താവം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ സെൻട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന് രണ്ടാം പ്രതി മാർട്ടിൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്ന് പരിഗണിച്ചില്ല. അതിന് പ്രത്യേക അപേക്ഷ നല്‍കണമെന്നാണ് കോടതി പറഞ്ഞത്







