
കോട്ടയം: വീട്ടില്‍ അതിക്രമിച്ച് കയറി പണം തട്ടിയ കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. തെള്ളകം പടിഞ്ഞാട്ടു വീട്ടില്‍ ജിതിന് ജോസഫ് (30) ആണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
ഇന്നലെ വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
തിരുനക്കര സ്വദേശിയുടെ വാടക വീട്ടില്‍ സംഘം ചേര്‍ന്ന് അതിക്രമിച്ച് വീട്ടിലെ ടീവിയും, പ്രൊജക്ടറും കസേര കൊണ്ട് അടിച്ച് പൊട്ടിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 55000(അൻപത്തി അയ്യായിരം) രൂപ തട്ടിയെടുക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം പ്രതിയായ ജോസഫിനെതിരെ ഏറ്റുമാനൂര്‍,ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്. പ്രതിയെ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.







