നാദാപുരത്ത് വർണ്ണശബളമായ രീതിയിൽ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷം സംഘടിപ്പിച്ചു

നാദാപുരത്ത് വർണ്ണശബളമായ രീതിയിൽ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷം സംഘടിപ്പിച്ചു

Spread the love


സ്വന്തം ലേഖിക

നാദാപുരം :നാദാപുരത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥർ ,കുടുംബശ്രീ ,ഹരിതകർമ്മ സേന എന്നിവരുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷം സമുചിതമായി സംഘടിപ്പിച്ചു .പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി പതാക ഉയർത്തി ,സ്വതന്ത്രദിന സന്ദേശം നൽകി .തുടർന്ന് സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ അനുസ്മരിച്ച് 75 എന്ന അക്ഷരക്രമത്തിൽ അണിനിരന്ന് ദേശീയ പതാകയെ സല്യൂട്ട് ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ആസാദി ഗാനം ആലപിച്ചു. തുടർന്ന് കല്ലാച്ചി ടൗണിൽ തിരംഗ റാലി സംഘടിപ്പിച്ചു.പ്രസിഡണ്ട് വി വി മുഹമ്മദലി, വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ ,എം സി സുബൈർ, ജനീധ ഫിർദൗസ് ,എന്നിവർ നേതൃത്വം നൽകി .തുടർന്ന് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആസാദി ക്വിസ് പരിപാടിയും ദേശഭക്തിഗാനലാപനവും സംഘടിപ്പിച്ചു.

മെമ്പർമാരായ വി എ സി മസ്ബൂബ ഇബ്രാഹിം . എ കെ ബിജിത്ത് ,നിഷാ മനോജ് ,സുനിത എടവത്ത്കണ്ടി, എ കെ ദുബീർ മാസ്റ്റർ ,പി ലിന ,വി അബ്ദുൽ ജലീൽ, സി ടി കെ സമീറ, ആയിഷ ഗഫൂർ ,സുമയ്യപാട്ടത്തിൽ, അബ്ബാസ് കണേക്കൽ, സിഡിഎസ് ചെയർപേഴ്സൺ പി പി റീജ ,അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ജെ എസ് എൻ വിനോദ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group