Spread the love

കോട്ടയം: സി.പി.ഐ കോട്ടയം മുൻ മണ്ഡലം സെക്രട്ടറിയും കിസാൻ സഭാ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന എൻ.കെ. സാനുജന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

video
play-sharp-fill

പാർട്ടി മണ്ഡലം കമ്മിറ്റി അംഗം നിതിൻ സണ്ണി അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ബിനു ബോസ്, ജില്ലാ കമ്മിറ്റി അംഗം ടി.സി. ബിനോയി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ജിതേഷ് ജെ. ബാബു, എബി കുന്നേൽപ്പറമ്പിൽ, മണ്ഡലം കമ്മിറ്റി അംഗം ജിഷ ജിഷോർ, ടൗൺ ലോക്കൽ സെക്രട്ടറി മാത്യം മൈക്കിൾ, ബാബു കൊച്ചേരി, ബിജു മാങ്ങാനംകുടി, ശരവൺ എസ്, കെ. ഗോപാലകൃഷ്ണൻ, ജോസഫ് പുത്തനങ്ങാടി, നിഖിൽ മോഹൻ, കെ.എസ്. നെൽസൺ, സജീവ് എന്നിവരും സാനുജന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group