Spread the love

കോട്ടയം : പൊൻകുന്നത്ത് കെ.എസ്.ആർ.ടി.സി ബസിനു മുന്നില്‍ ചാടിയ യുവാവിന്റെ തല ചിന്നി ചിതറി ദാരുണാന്ത്യം. കോട്ടയം ആർപ്പൂക്കര സ്വദേശി ടി എസ് രാജേഷ് ആണ് മരിച്ചതെന്നാണ് സൂചന. ബസ് കുമളിയിലേക്ക് പോവുകയായിരുന്നു.

video
play-sharp-fill

ഇദ്ദേഹത്തിൻ്റെ പേരും വിലാസവും അടങ്ങിയ ആധാർ കാർഡ് പഴ്സിൻ്റെ പോക്കറ്റില്‍ നിന്നും ലഭിച്ചിരുന്നു. ബസിന്റെ ചക്രങ്ങള്‍ തലയിലൂടെ കയറിയിറങ്ങി .

ഇതോടെ മുഖം വികൃതമായ രീതിയിലാണ്.മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊൻകുന്നം ഇരുപതാം മൈലില്‍ വച്ചാണ് യുവാവ് ബസിന് മുൻപില്‍ ചാടിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കടുക്കാമല വളവിന് സമീപത്ത് വച്ച്‌ യുവാവ് ബസിന് മുൻപില്‍ ചാടുകയായിരുന്നു.

കോട്ടയത്തുനിന്നും കുമളിക്ക് പോയ കെഎസ്‌ആർടിസി ബസ്സിന് മുൻപിലേയ്ക്കാണ് ഇയാള്‍ ചാടിയത്. പൊൻകുന്നം ഭാഗത്ത് നിന്നും നടന്ന് വന്ന ഇയാള്‍ പല തവണ വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടാൻ ശ്രമിച്ചതായി നാട്ടുകാർ പറയുന്നു.