Spread the love

ഡൽഹി: ഭൂകമ്പം കനത്ത ദുരിതം വിതച്ച മ്യാൻമറില്‍ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായെത്തിയ ഇന്ത്യ സംഘത്തിന്റെ
ദുരന്തമുണ്ടായ മേഖലയില്‍ താത്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികള്‍ കരസേന തുടങ്ങി. നാളെ താല്‍കാലിക ആശുപത്രി പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.

video
play-sharp-fill

തകർന്ന ബുദ്ധവിഹാരത്തില്‍ കുടുങ്ങിയ 170 ബുദ്ധ സന്യാസിമാരെ രക്ഷപ്പെടുത്താൻ എൻഡിആർഎഫ് സംഘവും ശ്രമം തുടങ്ങി. 11 നിലയുള്ള 4 കെട്ടിടങ്ങള്‍ തകർന്നുവീണ സ്കൈ വില്ല മേഖലയിലും സഹായമെത്തിക്കാൻ ശ്രമങ്ങള്‍ തുടരുകയാണ്.

അവശ്യ സാധനങ്ങളുമായി കൂടുതല്‍ കപ്പലുകളും വിമാനങ്ങളും മ്യാൻമറിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം അവശ്യ സാധനങ്ങളുമായി 4 കപ്പലുകള്‍ മ്യാൻമറിലേക്ക് ഇന്ത്യ അയച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group