Spread the love

ക്രിക്കറ്റ്‌ ഇതിഹാസം ഷെയ്ൻ വോണിന്റെ മരണം സ്വാഭാവിക ഹൃദയാഘാതം മൂലം അല്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.

video
play-sharp-fill

വോണിന്റെ മരണശേഷം മുറി പരിശോധിച്ചപ്പോൾ ലൈംഗീക ഉത്തേജന ഗുളികകൾ കണ്ടെത്തിയിരുന്നതായി അദ്ദേഹം പറയുന്നു. ലൈംഗീക ഉത്തേജന ശേഷി കുറഞ്ഞ ഉത്തേജനത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ നിർമിത ഗുളികയായ കാമഗ്രയാണ് അന്ന് മുറിയിൽ നിന്ന് കണ്ടെടുത്തതെന്നും , ഈ കാര്യം പുറത്തു പറയരുത് എന്നും ഉന്നത മേലുദ്യോഗസ്ഥന്മാരുടെ പക്കൽ നിന്നും സമ്മർദം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

ഇത്തരം ഗുളികകൾ ഹൃദയ സംബന്ധമായ പ്രശ്നമുള്ളവർ ഉപയോഗിച്ചാൽ ഹൃദയത്തിന്റെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കുകയും താളം തെറ്റിക്കുകയും തുടർന്ന് ഹൃദയഘാതം സംഭവിക്കുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ് വോണിന്റെ മരണത്തിന് കാരണമായ ഹൃദയാഘാതം അങ്ങനെ സംഭവിച്ചതാവാം എന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group