Spread the love

തിരുവനന്തപുരം: വിശ്വാസികളെ ചേർത്തുനിർത്തി വർഗീയതയെ പ്രതിരോധിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.  സമൂഹത്തിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. വിശ്വാസികളല്ലാത്ത ആളുകൾ കേരളത്തിൽ എത്രപേരുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസികൾ ഉൾപ്പെടെയുള്ളതാണ് സമൂഹം. ഓരോരുത്തർക്കും അവരുടെ നിലപാട് സ്വീകരിക്കാം.

video
play-sharp-fill

ഒരു ഇന്ത്യൻ പൗരന് മതസ്വതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നു. ഈ നിലപാടാണ് സിപിഐ എമ്മിനുമുള്ളത്. എന്നും വിശ്വാസികൾക്ക് ഒപ്പമാണ് സിപിഐ എം. ആഗോള അയ്യപ്പ സംഗമത്തിന് സിപിഐ എമ്മിന്റെ പൂർണ പിന്തുണയുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.