Spread the love

കോട്ടയം: നാടൻ രീതിയില്‍ ഒരു മട്ടണ്‍ സ്റ്റ്യൂ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

മട്ടൻ – 600 ഗ്രാം
സവാള – 2 എണ്ണം
പച്ചമുളക് – 5-6 എണ്ണം
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
ഇഞ്ചി- ആവശ്യത്തിന്
വെളുത്തുള്ളി – 3 എണ്ണം
കുരുമുളകുപൊടി- ആവശ്യത്തിന്
തേങ്ങാപ്പാല്‍- ആവശ്യത്തിന്
ഉരുളക്കിഴങ്ങ്- ആവശ്യത്തിന്
കാരറ്റ്- ആവശ്യത്തിന്
ഗരംമസാല- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പാൻ അടുപ്പില്‍ വച്ച്‌ ചൂടാക്കാം. അതിലേയ്ക്ക് അഞ്ച് ഏലയ്ക്ക, 15 ഗ്രാമ്ബൂ, രണ്ട് കറുവാപ്പട്ട, രണ്ട് തക്കോലം, ഒരു ടീസ്പൂണ്‍ പെരുംജീരകം എന്നിവ ചേർത്തു വറുത്ത് പൊടിച്ച്‌ ഗരംമസാല തയ്യാറാക്കാം. 600 ഗ്രാം മട്ടണ്‍ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞതു ചേർക്കാം. അഞ്ചോ ആറോ പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു പിടി കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേർത്തിളക്കാം. 15 മിനിറ്റിനു ശേഷം അതിലേയ്ക്ക് വെള്ളം ഒഴിച്ച്‌ അടച്ചു വച്ച്‌ വേവിക്കാം.

ഒരു പാൻ അടുപ്പില്‍ വച്ച്‌ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ ചേർത്ത് വഴറ്റാം. അതിലേയ്ക്കു സവാള ചേർക്കാം. അവ വെന്തു വരുമ്പോള്‍ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതും ചേർത്തിളക്കി വഴറ്റാം. ഇതിലേയ്ക്ക് വേവിച്ച മട്ടണ്‍ ചേർത്തിളക്കി യോജിപ്പിക്കാം. തേങ്ങയുടെ രണ്ടാം പാല്‍ ഒഴിച്ച്‌ തിളപ്പിക്കാം. കറി കുറുകി വരുമ്പോള്‍ തേങ്ങയുടെ ഒന്നാം പാല്‍ ചേർത്ത് തിളപ്പിക്കാം. ശേഷം അടുപ്പണച്ച്‌ ആവശ്യാനുസരണം വിളമ്പാം.