സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി ; കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ പതാക ഉയർത്തി

Spread the love

മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ സ്വാതന്ത്ര്യദിന ആഘോഷത്തിൽ കോട്ടയം മുനിസിപ്പൽ ചെയർപേഴ്സനും ലൈബ്രറി പ്രസിഡണ്ടുമായ ബിൻസി സെബാസ്റ്റ്യൻ പതാക ഉയർത്തി. ലൈബ്രറി ബാലവേദിയംഗം മാസ്റ്റർ അമയ് അരവിന്ദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

video
play-sharp-fill

ലൈബ്രറി വൈസ് പ്രസിഡൻറ് സിബി കെ വർക്കി ഭരണഘടനയുടെ ആമുഖം വായിച്ചു.

മുനിസിപ്പൽ കൗൺസിലർ പി ഡി സുരേഷ്, ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ,എഐപിഎസ്ഒ മേഖലാ പ്രസിഡണ്ട് ആർ.അർജുനൻ പിള്ള, ലൈബ്രറിയൻ ബാബു കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറി കമ്മറ്റിയംഗം സജീവ് കെ സി നന്ദിയും രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group