Spread the love

കോട്ടയം: ഇന്ന് വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദില്‍ ഒരു സ്നാക്ക് ഉണ്ടാക്കിയാലോ? രുചികരമായി മുട്ട നിറച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

മുട്ട 5 എണ്ണം
ചുവന്നുള്ളി വളരെ ചെറുതായി അരിഞ്ഞത് 10 എണ്ണം
പച്ച മുളക് 12
കുരുമുളക് പൊടി 1/2 ടി.സ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു നുള്ള്
മുളക് പൊടി ഒരു നുള്ള്
മൈദ 45 വലിയ സ്പൂണ്‍
ഇഞ്ചി, കറിവേപ്പില, ഉപ്പ്, എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം നടുഭാഗം കീറി മഞ്ഞ മാറ്റി വെക്കുക. ഉടയാതെ ശ്രദ്ധിക്കണം. പാത്രത്തില്‍ എണ്ണയൊഴിച്ച്‌ ഉള്ളിയും പച്ചമുളകും വഴറ്റുക. അതില്‍ ഇഞ്ചി ചേര്‍ത്ത് വഴറ്റിയതിന് ശേഷം മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി ,ഉപ്പു എന്നിവ ചേര്‍ത്തിളക്കുക, ഉള്ളിയും ഇഞ്ചിയും നന്നായി വഴറ്റാന്‍ ശ്രദ്ധിക്കണം. പിന്നീട് അതിലേക്ക് നേരത്തേ മാറ്റി വെച്ച മുട്ടയുടെ മഞ്ഞ ചേര്‍ത്ത ഇളക്കുക. മഞ്ഞക്കുരു നന്നായി പൊടിയാന്‍ ശ്രദ്ധിക്കണം. ഇതില്‍ കറിവേപ്പിലയും ചേര്‍ത്ത് തണുക്കാന്‍ വെക്കുക.

ചൂടാറിയാല്‍ ഇത് മുട്ടയുടെ വെള്ളയിലേക്ക് നിറക്കുക. മഞ്ഞക്കുരുവിന്റെ ആകൃതിയില്‍ ഉരുട്ടിവേണം മസാല ഇടാന്‍. ഇതിന് ശേഷം മൈദയില്‍ അല്‍പ്പം ഉപ്പും ചേര്‍ത്ത് കലക്കി മുട്ടയുടെ തുറന്ന ഭാഗം അടക്കുക. ഇത് പൊരിച്ചെടുത്ത് കഴിക്കാം.